മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞു

The protective wall of the Malappuram-Kuriad National Highway has collapsed again
The protective wall of the Malappuram-Kuriad National Highway has collapsed again

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തി തകര്‍ന്നു. കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. നേരത്തെ വലിയ രീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്. 

tRootC1469263">

പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്‍റ് കട്ടകളാണ് തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സര്‍വീസ് റോഡിന് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ തന്നെ സമീപത്തെ വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് വീണ്ടും സംരക്ഷണ ഭിത്തി തകരാൻ സാഹചര്യമുണ്ടാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
 

Tags