മലപ്പുറത്ത് സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം
Sep 11, 2026, 12:30 IST
മലപ്പുറം: മലപ്പുറത്ത് സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് (60) അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അബ്ദുൽ കരീം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡ് മുറിച്ചു കടക്കുന്നതിനിടെ തൊട്ടുമുന്നിലെ വാഹനത്തെ മറികടന്ന് എത്തിയ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)

