മലപ്പുറത്തെ പതിനാലുകാരിയുടെ കൊലപാതകം: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും ഈ വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാറുകാരന്‍ പൊലീസില്‍ മൊഴി നല്‍കിയത്.
പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഇന്ന് തവനൂർ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കും. വ്യാഴാഴ്ച രാവിലെ രാവിലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകുന്നേരം തിരിച്ചെത്താതെ വന്നതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. വൈകുന്നേരം ആറുമണിയോടെ ഒരു ഫോണില്‍ നിന്ന് താൻ അല്പം വൈകുമെന്ന് പെണ്‍കുട്ടി അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു.
tRootC1469263">ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് രാത്രി തന്നെ പൊലീസ് തൊടികപ്പുലം റെയില്‍വേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും ഈ വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാറുകാരന്‍ പൊലീസില്‍ മൊഴി നല്‍കിയത്.
ഇതേ സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പ്രതി. പതിനാറുകാരന്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാവ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. യുവതിയുടെ അമ്മയും വീട്ടുകാരും ആണ്‍സുഹൃത്തിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്, കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തവന്നത്.
.jpg)


