മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ മലപ്പുറം ചോക്കാട് ടി കെ നഗര്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

Chief Minister VD Satheesan explains that the state government has no role in the ED raid

സജിതയുടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൂടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും എത്തി.

മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ചുപേരുടെ ജീവന്‍ പൊലിഞ്ഞ മലപ്പുറം ചോക്കാട് ടി കെ നഗറില്‍ മുഖ്യമന്ത്രി വി ഡി സതീശനെത്തി. തിരച്ചിലില്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സജിതയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. സജിതയുടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൂടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും എത്തി.

അപകടമുണ്ടായ കോട്ടപ്പുഴ പ്രദേശവും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും, അപകടമുണ്ടായ പ്രദേശത്തേക്ക് ആളുകള്‍ വരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ആയിരിക്കും നഷ്ടപരിഹാരം നല്‍കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടാവുക. അതേസമയം അപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്ക് എത്തിച്ചു. ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട സജിതക്കായുള്ള തിരച്ചില്‍ ഇന്ന് വൈകീട്ടും തുടരുകയാണ്.

Tags