മലപ്പുറം ജില്ല വിഭജിക്കണം, പുതിയ സര്‍ക്കാര്‍ അതു പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരൂര്‍ സബ് കളക്ടര്‍
ഭരണപരമായ കാര്യങ്ങളിലും പൊതുസൗകര്യത്തിലും ഉണ്ടാകുന്ന പുരോഗതിക്കായുളള നിക്ഷേപമായി ഇതിനെ കാണാമെന്നും ദിലീപ് കെ കൈനിക്കര
മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ആഗ്രഹം പങ്കുവെച്ചത്. വിഷയം പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പരിഗണിക്കുമെന്ന ആഗ്രഹത്തോടെയാണ് കുറിപ്പെഴുതിയതെന്നും ഭരണപരമായ കാര്യങ്ങളിലും പൊതുസൗകര്യത്തിലും ഉണ്ടാകുന്ന പുരോഗതിക്കായുളള നിക്ഷേപമായി ഇതിനെ കാണാമെന്നും ദിലീപ് കെ കൈനിക്കര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഇനിയിപ്പോള്‍ 2029 വരെ ഇലക്ഷന്‍ ഇല്ലാത്ത 3 വര്‍ഷങ്ങള്‍ ആണ് കേരളത്തില്‍ വരാന്‍ പോകുന്നത്. പല കോണുകളില്‍ നിന്നും short-term എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള, എന്നാല്‍ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാന്‍ പറ്റിയ അവസരമാണ് പുതിയ സര്‍ക്കാരിന്. എന്റെ ഒരു wishlist പറഞ്ഞാല്‍:
1- പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സില്‍ പിരിച്ച് വിട്ട് പെന്‍ഷന്‍ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാന്‍ സാധിച്ചാല്‍ would be a great rationalization of Govt HR.
2- മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങള്‍ (ഒരു ലോക്‌സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.
3- നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.
4- മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങള്‍ സാര്‍വത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don't want to create new class differences on top of the existing ones.
5- സ്‌കൂളുകളിലെ മാര്‍ക്കിങ് ആന്‍ഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്‌കരിക്കുക. A+ ഉദാരവല്‍ക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെര്‍ഫോമന്‍സ് നിലവാരം തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികള്‍ക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയില്‍ പുനഃപരിശോധന നടത്തുക.
നിലവിലെ wishlist ഇത്രയുമാണ്, feel free to add yours or opine on mine.
.jpg)

