മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Two students, brothers, drown in a pond in Malappuram

 മലപ്പുറം : അരീക്കോട് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ചോലയിൽ അലിയുടെ മക്കളായ അഫിയ (നാലാം ക്ലാസ് വിദ്യാർത്ഥി), അഫ്നാൻ (മൂന്നാം ക്ലാസ് വിദ്യാർത്ഥി) എന്നിവരാണ് ദുരന്തത്തിനിരയായത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഈ കുരുന്നുകൾ.

ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തരായി നടത്തിയ തിരച്ചിലിനൊടുവിൽ കുളത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ ദാരുണമായ സംഭവം അരീക്കോടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹങ്ങൾ തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Tags