മലപ്പുറത്ത് നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാരോടൊപ്പം അയക്കും

thirur railway station
thirur railway station

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.

മലപ്പുറം :  താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തി. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കും.
 
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. . നിലവില്‍ റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  
 

Tags