മലപ്പുറത്ത് ഫ്ലാറ്റ് പരിസരത്ത് വെച്ച് പതിനാറുകാരിക്ക് പാമ്പുകടിയേറ്റു

snake

 മലപ്പുറം : ജില്ലയിലെ കൈനോട് പതിനാറുകാരിക്ക് പാമ്പുകടിയേറ്റു. കുടുംബം താമസിക്കുന്ന ഫ്ലാറ്റിന്റെ പരിസരത്തുവെച്ചാണ് പെൺകുട്ടിക്ക് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടുംബം അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്ത ചൂടിൽ പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നതാണ് ജനവാസ മേഖലകളിൽ പാമ്പ് ശല്യം കൂടാൻ കാരണമാകുന്നത്. വീടിന്റെ പരിസരങ്ങളിൽ പാഴ്വസ്തുക്കളും വിറകും മറ്റും കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags