മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

accident-alappuzha
accident-alappuzha

മലപ്പുറം: മലപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം വേങ്ങര സംസ്ഥാന പാതയിൽ ചേറ്റിപ്പുറം ഇമാം ഷാഫി മസ്ജിദിന് സമീപത്താണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ചേറ്റിപ്പുറം സ്വദേശി സൈതലവി പറാഞ്ചേരി, ഓട്ടോ ഡ്രൈവറായിരുന്ന വേങ്ങര അരീക്കളം സ്വദേശി അലവിക്കുട്ടി എന്ന അബി എന്നിവർക്കാണ് പരിക്കേറ്റത്.

tRootC1469263">

അതേസമയം ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിലും ഇടിച്ചു. കുഴിയിൽ വീണപ്പോൾ ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.

Tags