മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ് ; പ്രതികളായ പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി

Malaparamba sex trafficking case; The immorality center belongs to the police, lakhs in the accounts of the CPOs; Bindu's manager
Malaparamba sex trafficking case; The immorality center belongs to the police, lakhs in the accounts of the CPOs; Bindu's manager

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഷൈജിത്ത്, സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനിത്ത് രക്ഷപ്പെട്ടിരുന്നു.

tRootC1469263">

തുടർന്ന് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. പ്രതികളെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്. ഷൈജിത്തിനെയും സനിത്തിനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇരുവരും സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി ബിന്ദുവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഒരു എക്സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും. പൊലീസുകാർക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു. പിടികൂടുന്നതിനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. നേരത്തെ നടത്തിയ റെയ്ഡിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ പിടിയിലായിരുന്നു.

Tags