മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിരവധി ഒഴിവുകള്‍
Updated: Mar 13, 2026, 19:32 IST
മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ വിവിധ ഒഴിവുകളിലേക്ക് ജോലി നേടാന്‍ അവസരം. ലക്ച്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ് കരാര്‍ നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 16ന് മുന്‍പായി അപേക്ഷ നല്‍കണം.
tRootC1469263">
തസ്തികയും ഒഴിവുകളും
മലബാര്‍ കാന്‍സര്‍ സെന്ററില്‍ ലക്ച്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ലക്ച്ചറര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍, ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ്, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, തെറാപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്.
സെന്ററിന് കീഴിലുള്ള പിജി ഓങ്കോളജി, നഴ്‌സിങ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് നിയമനം.
ലക്ച്ചറര്‍ 01
അസിസ്റ്റന്റ് പ്രൊഫസര്‍
01
പ്രൊഫസര്‍
01 അസിസ്റ്റന്റ് ലക്ച്ചറര്‍ 01 ടെക്‌നിക്കല്‍ അസിസ്റ്റന്റ് 01 എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ 01 ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ് 01 ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ 01 സ്റ്റാഫ് നഴ്‌സ് 01 തെറാപ്പിസ്റ്റ് 01
പ്രായപരിധി
40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ലക്ച്ചറര്‍
നഴ്‌സിങ്ങില്‍ പിജി (മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്/ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ്/ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ്/ ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്).
അസിസ്റ്റന്റ് പ്രൊഫസര്‍
പിഎച്ച്ഡി (എന്‍) എംഫില്‍/ പബ്ലിക്കേഷന്‍സ്.
മൂന്ന് വര്‍ഷത്തെ ടീച്ചിങ് എക്‌സ്പീരിയന്‍സ്.
പ്രൊഫസര്‍
നഴ്‌സിങ്ങില്‍ പിജി. 12 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അസിസ്റ്റന്റ് ലെക്ച്ചറര്‍
ബി.എസ്.സി നഴ്‌സിങ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്. 1 വര്‍ഷത്തെ ക്ലിനിക്കല്‍ എക്‌സ്പീരിയന്‍സ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
എംഎസ്.സി (മെഡിക്കല്‍ മൈക്രോബയോളജി. രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് അഭികാമ്യം.
എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍
എന്‍ഡോസ്‌കോപ്പി ടെക്‌നോളജിയില്‍ ഡിപ്ലോമ. 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ്
കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്. അല്ലെങ്കില്‍ ബി.എടെക്, ബിഇ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്./ഐടി.
ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍
ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. / സമാന മേഖലയില്‍ ബിടെക്. 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
സ്റ്റാഫ് നഴ്‌സ്
ജനറല്‍ നഴ്‌സിങ് & മിഡൈ്വഫ് സര്‍ട്ടിഫിക്കറ്റ്. 3 വര്‍ഷത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍.
ശമ്പളം
ലക്ച്ചറര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 ശമ്പളം ലഭിക്കും.
അസിസ്റ്റന്റ് പ്രൊഫസര്‍
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,000 ശമ്പളം ലഭിക്കും.
പ്രൊഫസര്‍
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 80,000 ശമ്പളം ലഭിക്കും. അസിസ്റ്റന്റ് ലക്ച്ചറര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 32,000 ശമ്പളം ലഭിക്കും. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 ശമ്പളം ലഭിക്കും. എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,750 ശമ്പളം ലഭിക്കും. ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,750 ശമ്പളം ലഭിക്കും. ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 32,550 ശമ്പളം ലഭിക്കും. സ്റ്റാഫ് നഴ്‌സ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37,800 ശമ്പളം ലഭിക്കും. തെറാപ്പിസ്റ്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയോ, ഇന്‍ര്‍വ്യൂവോ ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപയും, മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന അപേക്ഷ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം
.jpg)


