മാക്കൂട്ടം ചുരത്തിൽ വാഹനാപകടം ; കണ്ണൂർ മുണ്ടയാട് സ്വദേശി മരിച്ചു ; അപകട വിവരം പുറംലോകം അറിഞ്ഞത് 24 മണിക്കൂറിന് ശേഷം

Car accident at Makootam pass; A native of Kannur Mundayad died; The outside world learned about the accident after 24 hours

അപകടം നടന്ന ഏകദേശം 24 മണിക്കൂറിന് ശേഷം ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിൽ ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ആയിരുന്നു അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്നും വെളിയിൽ വരാൻ കഴിയാതെ കുരുങ്ങിപ്പോയാണ് മരണം സംഭവിച്ചത്.

ഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടയാട് സ്വദേശി ലക്ഷ്മി വിലാസിൽ കെ.എൻ. ബാലകൃഷ്ണൻ (65  )മരിച്ചു.  ചുരം പാതയിൽ വനത്തിനുള്ളിൽ മെതിയടിപാറക്ക് സമീപമായിരുന്നു അപകടം . ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടം നടന്ന ഏകദേശം 24 മണിക്കൂറിന് ശേഷം ബന്ധുക്കളും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിൽ ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

തിങ്കളാഴ്ച ആയിരുന്നു അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട വാഹനത്തിൽ നിന്നും വെളിയിൽ വരാൻ കഴിയാതെ കുരുങ്ങിപ്പോയാണ് മരണം സംഭവിച്ചത്. കുടകിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു ബാലകൃഷ്‌ണൻ  ആഴ്ച്ചയിൽ മൂന്ന് ദിവസം ചുരം വഴി യാത്ര ചെയ്യാറുണ്ടായിരുന്നു. കൂട്ടുപുഴ അതിർത്തിയിൽ  സ്ഥിരമായി ചായകുടിക്കാറുള്ള ഹോട്ടലിൽ  എത്തി ഭക്ഷണം കഴിച്ച ശേഷമായിരുന്നു ഇദ്ദേഹം കുടകിലേക്ക് യാത്ര തിരിച്ചത്. ഹോം സ്റ്റേയിൽ നിന്നും തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം നടന്നത്.

Car accident at Makootam pass; A native of Kannur Mundayad died; The outside world learned about the accident after 24 hours3

ഹെഗളയിലെ  ഹോം സ്റ്റേയിൽ  നിന്നും പുറപ്പെടുന്ന മുൻപ്  ബാലകൃഷ്ണൻ വീട്ടിൽ വിളിച്ചിരുന്നു . എന്നാൽ അറിയിച്ച സമയത്തും വീട്ടിൽ എത്താതിരുന്നതോടെ  കുടുംബാംഗങ്ങൾ ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല . തുടർന്നാണ്    ബന്ധുക്കൾ കർണ്ണാടക പോലീസിൽ പരാതി നൽകിയത് . ചൊവ്വാഴ്ച രാവിലെ  പോലീസും ബന്ധുക്കളും ചേർന്ന് ചുരത്തിൽ തിരച്ചിൽ നടത്തിയത്. 

തിരച്ചിലിൽ  വൈകുന്നേരം 3 മണിയോടെ  മെതിയടിപ്പാറക്ക് സമീപം  കൊക്കയിൽ ബാലകൃഷ്ണന്റെ  വാഹനം അപകടത്തിൽ പെട്ടനിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പെട്ട വാഹനത്തിനുള്ളിൽ കുരുങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം. അപകടം നടന്ന സ്ഥലം മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്ത നിബിഡ വനമേഖലയാണ്. അപകടം നടന്ന വിവരം ആരും അറിയാതിരുന്നതാണ് മരണ കാരണം എന്നാണ് നിഗമനം. 

സാധാരണ വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ പിന്നാലെ വരുന്ന വാഹങ്ങളാണ് വിവരം പുറം ലോകത്തെ അറിയിക്കുന്നത്. ബാലൻ നായരുടെ വാഹനം അപകടത്തിൽ പെട്ട സമയത്ത് ഇതുവഴി മറ്റ് വാഹനങ്ങൾ ഒന്നും വന്നില്ല എന്നുവേണം കരുതാൻ.  വീർജ്‌പേട്ട  പോലീസ് ഇൻക്വസ്റ്റ്  നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വീരാജ്പേട്ട ഗവർമെന്റ്  ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.  പ്രസന്നയാണ് ഭാര്യ.

Tags