മകരവിളക്ക് ഒരുക്കങ്ങൾ സജീവം ; ശബരിമലയിൽ ശുദ്ധിക്രിയകൾ ഇന്നാരംഭിക്കും

9500 LED lights installed; KSEB facilitates Sabarimala pilgrimage


ശബരിമല: മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ഇന്നാരംഭിക്കും.ഇന്ന് വൈകിട്ട് പ്രസാദ ശുദ്ധിക്രിയകളും നാളെ രാവിലെ ബിംബശു ദ്ധിക്രിയകളും നടക്കും.പ്രാസാദശുദ്ധിക്രിയകളുടെ ഭാഗമായിഗണപതി പൂജ,അസ്ത്ര കലശപൂജ,രാക്ഷോഹ്ന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം അത്താഴപൂജ എന്നിവ നടക്കും.ബിംബ ശുദ്ധി ക്രിയകളുടെ ഭാഗമായി ചതുർ ശുദ്ധി, ധാര, പഞ്ച ഗവ്യം,പഞ്ചകം, കലശം പൂജകൾ ഉഷപൂജയും തുടർന്ന് ബിംബ ശുദ്ധി കലശ അഭിഷേകത്തോട് കൂടിയുള്ള പൂജയ്ക്ക് ശേഷംനെയ്യഭിഷേകം നടക്കും. സൂര്യൻ ധനുരാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 14 ന് ഉച്ചകഴിഞ്ഞ് 3.8നാണ് സംക്രമാഭിഷേകം. 

tRootC1469263">

ഉച്ചയ്ക്ക് 2.45 ന് തുറക്കുന്ന നട രാത്രി 11 ന് മാത്രമെ അടയ്ക്കുകയുള്ളൂ. വൈകിട്ട് മൂന്നിന് സംക്രമ പൂജ ആരംഭിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടേയും മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് മകര സംക്രമപൂജ നടക്കുക. കവടിയാർ കൊട്ടാരത്തിൽ നിന്നും പ്രത്യേക ദൂതൻവശം കൊടുത്തയയ്ക്കുന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് ഈ സമയം ഭഗവാന് അഭിഷേകം ചെയ്യുക.
പന്തളം കൊട്ടാരത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും .ഈ സമയം ആകാശനീലിമയിൽ മകര നക്ഷത്രം മിഴി തുറക്കും.

 കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. 18 ന് നെയ്യഭിഷേകത്തിന് ശേഷം പന്തളം കൊട്ടാരം വക കളഭത്തോടെ ഈ മകരവിളക്ക് തീർത്ഥാടന കാലത്തെ അഭിഷേകം പൂർത്തിയാകും.19 ന് കരുതി.20 ന് രാവിലെ രാജാവിൻ്റെ ദർശനത്തോടെ നടയടയ്ക്കും.

Tags