മകരവിളക്ക് ; ശബരിമലയിൽ പോലീസ് സുരക്ഷ സംവിധാനം ശക്തമാക്കുന്നു
Jan 8, 2026, 14:44 IST
ശബരിമല : മകരവിളക്ക് കാലത്തെ തിരക്ക് കണക്കിലെടുത്ത് പോലീസ് സുരക്ഷ സംവിധാനം ശക്തമാക്കുന്നു. സുജിത് ദാസാണ് മകരവിളക്ക് സമയത്ത് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ. സന്നിധാനത്ത് പോലീസ്, കമാൻഡോകൾ, കേന്ദ്രസേന ഉൾപ്പടെ 2500 പേരുണ്ടാകും. എ.ഡി.ജി.പി.യും ശബരിമല പോലീസ് ചീഫ് കോഡിനേറ്റരുമായ എസ്.ശ്രീജിത്ത് പോലീസ്ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കും.
tRootC1469263">
13ന് 35000 പേർക്കും മകരവിളക്ക് ദിവസം 30000 പേർക്കുമാണ് വെർച്ച്വൽ ക്യൂ വഴി ദർശനം. ഈ ദിവസങ്ങളിൽ 2000 വീതം സ്പോട്ട് ബുക്കിംഗും ഉണ്ടാകും. മകരജ്യോതി കാണാൻ കഴിയുന്ന ഇടങ്ങളിൽ പോലീസിൻ്റെ പ്രത്യേക ബന്തവസ്സ് സ്കീം ഉണ്ടാകും.
.jpg)


