മകരവിളക്ക്: പത്തനംതിട്ട മുഴുവൻ അവധി; കോട്ടയം, ഇടുക്കി ജില്ലകളിലെ ചില പഞ്ചായത്തുകള്‍ക്കും അവധി

9442 people climbed the sabarimala today the flow of devotees has crossed 11 lakhs

മകരവിളക്ക് ദിവസമായ ഇന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധിയാണ്

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച്‌ പത്തനംതിട്ട ജില്ലയിലും ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലും ഇന്ന് അവധി.

പത്തനംതിട്ട ജില്ലയ്ക്ക് അവധി

മകരവിളക്ക് ദിവസമായ ഇന്ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല. ശബരിമല തീർഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥവും വിദ്യാർഥകളുടെ സുരക്ഷ പരിഗണിച്ചുമാണ് ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചത്.ഇടുക്കിയില്‍ അഞ്ച് പഞ്ചായത്തുകളില്‍ അവധി

tRootC1469263">

ശബരിമല മകരവിളക്ക് ദർശനത്തിന്റെ ഭാഗമായി കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി ആയിരിക്കും. ദർശനത്തിന്റെ പോകുന്ന സ്വാമിമാരുടെ വാഹനങ്ങളുടെ തിരക്കുമൂലം ഈ പഞ്ചായത്തുകളിലെ കട്ടികള്‍ക്ക് സ്കൂളുകളില്‍ എത്തിച്ചേരാൻ അസൗകര്യമുള്ളതും ഹനങ്ങളുടെ തിരക്ക് മൂലം അപകടങ്ങള്‍ ഉണ്ടാകുവാൻ സാധ്യത ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റർവ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈൻ ക്ലാസുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എരുമേലി പഞ്ചായത്തില്‍ അവധി

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച്‌ ഇന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ഉത്തരവിറക്കി

Tags