മകരവിളക്ക് : മടക്കയാത്രക്ക് പമ്പയില്‍ നിന്നും 1000 കെഎസ്‌ആര്‍ടിസി ബസുകള്‍

ksrtc

ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്‌ആർടിസി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്.

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയപ്പ ഭക്തർക്ക് സന്തോഷ വാർത്ത.. മകരവിളക്ക് ദർശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തർക്കായി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്കുമാർ അറിയിച്ചു.

ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെഎസ്‌ആർടിസി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്.മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്‌ആർടിസി നടത്തിയിട്ടുള്ളത്. 

tRootC1469263">

പമ്പ- നിലയ്ക്കല്‍ ചെയിൻ സർവീസ്, പമ്പയില്‍ നിന്നുള്ള ദീർഘദൂരസർവ്വീസുകള്‍, പാർക്കിംഗ് സർക്കുലർ സർവീസുകള്‍ എന്നിവ ഉള്‍പ്പെടെ 204 ബസുകള്‍ നിലവില്‍ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി ,കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യല്‍ സെൻ്ററുകളില്‍ നിന്നായി 248 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നു.

ഇതിനു പുറമേയാണ് 548 ബസുകള്‍ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്. ഇന്ന് മകര ജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകർക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീര‍ഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags