വിജിലൻസിൽ വൻ അഴിച്ചുപണി: ലോക്കൽ പോലീസിൽ നിന്ന് 117 പേരെ മാറ്റിനിയമിച്ചു
ആലപ്പുഴ: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ വൻ അഴിച്ചുപണി. ലോക്കൽ പോലീസിൽ നിന്ന് 117 പേരെ വിജിലൻസ് യൂണിറ്റിലേക്ക് നിയമിച്ചു കൊണ്ട് പുതിയ ഉത്തരവിറങ്ങി. സിവിൽ പോലീസ് ഓഫീസർ (CPO), സീനിയർ സിവിൽ പോലീസ് ഓഫീസർ (SCPO), എ.എസ്.ഐ (ASI) എന്നീ തസ്തികകളിലാണ് പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
വിജിലൻസിലേക്ക് പരീക്ഷ പാസ്സായിട്ടും നിയമനം ലഭിക്കാതിരുന്നതിനെ തുടർന്ന് ലോക്കൽ പോലീസിലെ നിരവധി ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ വിജിലൻസിലേക്ക് നിയമിച്ചത് (36 പേർ). എറണാകുളം - 15, കോഴിക്കോട് - 12, തൃശൂർ - 9, പത്തനംതിട്ട - 8, കൊല്ലം - 6, കണ്ണൂർ - 6, കോട്ടയം - 5, മലപ്പുറം - 4, ആലപ്പുഴ - 3, കാസർഗോഡ് - 3, ഇടുക്കി - 1, വയനാട് - 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ള നിയമനക്കണക്കുകൾ.
പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, നിലവിൽ 5 വർഷമായി വിജിലൻസിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ ലോക്കൽ പോലീസിലേക്ക് തിരികെ പോകേണ്ടി വരും. വിജിലൻസിൽ സിവിൽ പോലീസ് ഓഫീസർ മുതൽ ഇൻസ്പെക്ടർ വരെയുള്ള തസ്തികകളിൽ 3 മുതൽ 5 വർഷം വരെ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ എന്നാണ് ചട്ടം. തുടർച്ചയായ ജോലിഭാരവും മടുപ്പും ഒഴിവാക്കാൻ ഈ കാലാവധിക്കു ശേഷം മാതൃവകുപ്പിലേക്ക് തിരിച്ചയക്കണമെന്നാണ് നിബന്ധന.
.jpg)

