ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും അറസ്റ്റിൽ

Major MDMA seizure in New Mahe young man and woman arrested

ന്യൂമാഹി: സംസ്ഥാനത്ത് ലഹരി മാഫിയയ്‌ക്കെതിരെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ, ന്യൂമാഹിയിൽ വൻ മയക്കുമരുന്ന് വേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ന്യൂമാഹി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക ലഹരിയായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്.

തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിനി റുബൈദ പി.കെ. (34), കോഴിക്കോട് വേളം സ്വദേശി അജ്മൽ വി.പി. (34) എന്നിവരാണ് പിടിയിലായത്. ന്യൂമാഹി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് ഇന്നലെ രാത്രി 10 ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

ഇവിടെനിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 16.5838 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്‌ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട മുൻകാല കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ന്യൂമാഹി എസ്.ഐ. രജിൻ രാജിന്റെ നേതൃത്വത്തിൽ എസ്.എ.മാരായ അഭിഷേക്, അനിൽകുമാർ, സി.പി.ഒ.മാരായ സുവിൻ, രചന, എന്നിവരും തലശ്ശേരി എ.എസ്.പി. സ്‌ക്വാഡും ഡാൻസാഫ് സ്‌ക്വാഡുമാണ് ലഹരി പിടികൂടുന്നതിനായി അന്വേഷണം നടത്തിയത്.

Tags