കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; 102.67 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

Major drug bust in Kannur two arrested with 102 67 grams of MDMA

കണ്ണൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. വ്യാപക പരിശോധനയിൽ വൻതോതിൽ എംഡിഎംഎയുമായി രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. അഴീക്കോട് സ്വദേശി സംഗീത് കെ (32), ചേലേരി സ്വദേശി ലിഗേഷ് കെ (34) എന്നിവരാണ് പിടിയിലായത്. 

പാലക്കാട് ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട സി.ഐ. ബിജു സി.വി. നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കക്കാട് റോഡിലുള്ള കെട്ടിടത്തിൽ പ്രതികൾ ഉള്ള മുറിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 102.67 ഗ്രാം എംഡിഎംഎയും, വിൽപനയ്ക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും സിപ്പ് ലോക്ക് കവറുകളും കണ്ടെടുത്തു. പ്രതികളിൽ ഒരാൾ ഗൾഫിൽ നിന്നുമാണ് നിയമവിരുദ്ധമായി എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നും ഇതിൽ കുറച്ച് ലഹരിവസ്തു നൽകിയ പെരിന്തൽമണ്ണ സ്വദേശിയെ ചെർപ്പളശ്ശേരി പോലീസ് പിടികൂടിയിരുന്നു

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്., കണ്ണൂർ എ.സി.പി. ആസാദ് എം.പി., കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടംബേത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ. അഖിൽ ടി.കെയുടെ നേതൃത്വത്തിൽ സിവില്‍ പോലീസ് ഓഫീസർമാരായ സജേഷ്, അശ്വിൻ, അതുൽ, വിദ്യ എന്നിവരും ഡാൻസാഫ് സ്‌ക്വാഡും ചെറുപ്പളശ്ശേരി  സി.ഐ. ബിജു സി.വിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags