അറ്റകുറ്റപണി ; തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി
Jan 1, 2026, 10:05 IST
തിരുവനന്തപുരം : മുംബൈ ലോക്മാന്യ തിലക് ടെർമിനസ് യാർഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തിരുവനന്തപുരം - മുംബൈ നേത്രാവതി എക്സ്പ്രസ് (16346) ലോക്മാന്യ തിലക് ടെർമിനസിന് പകരം പൻവേൽ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
ഡിസംബർ 31ന് ആരംഭിച്ച ഈ ക്രമീകരണം ജനുവരി 29 വരെ തുടരും. ലോകമാന്യ തിലകിൽനിന്നും ആരംഭിക്കേണ്ട തിരുവനന്തപുരം നേത്രാവതി (16345) ജനുവരി രണ്ട് മുതൽ ജനുവരി 31 വരെ പൻവേലിൽ നിന്നാകും സർവിസ് തുടങ്ങുക.
tRootC1469263">.jpg)


