അറ്റകുറ്റപ്പണി; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം
ജൂലൈ ഒന്ന് മുതല്‍ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഇടുക്കി: പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട രോഗികളെ എറണാകുളത്തേക്കും, കോട്ടയത്തേക്കും മാറ്റേണ്ടിവരുമെന്നാണ് വിവരം.
ജൂലൈ ഒന്ന് മുതല്‍ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും പഴയ കെട്ടിടത്തിലാണ്. പുതിയ കെട്ടിടത്തിലെ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍ ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല.
പാനലിംഗ് ജോലികള്‍ , വയറിംഗ്, ഓക്‌സിജന്‍ കണക്ഷന്‍ എന്നിവ പൂര്‍ത്തിയായില്ലെന്നാണ് റിപ്പോര്‍ട്ട്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി 5 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തന രഹിതമായി തുടരുകയാണ് പുതിയ ഓപ്പറേഷൻ തിയേറ്റര്‍.പുതുതായി പണിത ഓപ്പറേഷന്‍ തിയേറ്ററിന്റെ പണികള്‍ ഇനിയും പൂര്‍ത്തിയായില്ലെന്നും ബ്ലോക്ക് നമ്പര്‍ 2 ഇപ്പോഴും വൈദ്യൂതി ഉള്‍പ്പടെയുള്ള പ്രാഥമിക ആവശ്യങ്ങളില്ലാതെ പ്രവര്‍ത്തന രഹിതമാണെന്നും ആശുപത്രി സുപ്രണ്ട് പറഞ്ഞു.
.jpg)

