കണ്ണൂരിലെ വ്യവസായ പ്രമുഖന്‍ മഹേഷ് ചന്ദ്രബാലിഗയുടെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ വ്യവസായിയും ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍പ്രസിഡന്റുമായ കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിനു സമീപം താമസിക്കുന്ന സുഖജ്യോതിയില്‍ മഹേഷ് ചന്ദ്രബാലിഗയുടെ മകള്‍ ശിവാനി ബാലിഗ(20) വാഹനാപകടത്തില്‍ ചികിത്‌സയിലിരിക്കെ മരണമടഞ്ഞു.
മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കല്‍വിദ്യാര്‍ത്ഥിനിയാണ് ശിവാനി. സഹപാഠിക്കൊപ്പം കഴിഞ്ഞ പതിനേഴിന് ബൈക്കില്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം കുഴിയില്‍ നിയന്ത്രണം വിട്ടു വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളായ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ പൊലിസ് മംഗളൂര് കെ. എം.സി ആശുപത്രിയിലെത്തിക്കുകയും അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്‌സയിലായിരുന്നു ശിവാനി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മരണമടയുന്നത്.
അനുപമ ബാലിഗയാണ് അമ്മ. സഹോദരന്‍: രജത് ബാലിഗ ( എന്‍ജിനിയര്‍ ബംഗളൂരൂ) സംസ്‌കാരം ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ തയ്യില്‍ സമുദായ ശ്മശാനത്തില്‍ നടക്കും.