മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര്
ഇതിനോടകം ഇംഗ്ലീഷില്‍ ഉപയോഗിച്ചിരുന്ന MGNREGA/ NREGA എന്ന പേര് ഹിന്ദിയിലേക്ക് മാറ്റിയാണ് സർക്കാർ പുതിയ ബില്‍ അവതരിപ്പിക്കുന്നത്.
ഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിക്ക് (MGNREGA) ഇനി പുതിയ രൂപം. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ ഔപചാരിക അംഗീകാരം നല്‍കി.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി "പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാർ യോജന" എന്ന പേരിലാണ് അറിയപ്പെടുക.
tRootC1469263">പദ്ധതിയിലെ തൊഴിലുദിനം 100ല്‍ നിന്ന് 125 ദിവസമായി വർധിപ്പിക്കുന്നതും ബില്ലിന്റെ പ്രധാന മാറ്റങ്ങളില്‍ ഒന്നാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2005ല്‍ യുപിഎ സർക്കാരാണ് ഈ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയത്.
ഇതിനോടകം ഇംഗ്ലീഷില്‍ ഉപയോഗിച്ചിരുന്ന MGNREGA/ NREGA എന്ന പേര് ഹിന്ദിയിലേക്ക് മാറ്റിയാണ് സർക്കാർ പുതിയ ബില്‍ അവതരിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വർധിപ്പിക്കണമെന്നത് തൊഴിലാളി യൂണിയനുകളും പ്രതിപക്ഷ പാർട്ടികളും ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. പുതിയ ബില്‍ നിലവിലെ പാർലമെന്റ് സമ്മേളനകാലത്ത് അവതരിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് സൂചന.
.jpg)


