തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് അമൃതസ്‌നാനത്തോടെ ഇന്ന് സമാപനം
കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയില്‍ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെടുത്തത്.
മലപ്പുറം തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയില്‍ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെടുത്തത്.
അമൃതസ്‌നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക. അമൃതസ്‌നാനം രാവിലെ എട്ടു മണിക്ക് ആരതി ഘാട്ടില്‍ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്ന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ളവരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. അമൃതസ്‌നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാര്‍ക്ക് സമൃദ്ധമായ അന്നദാനം നടത്തുന്നതാണ് ഈ ചടങ്ങ്. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവര്‍ണര്‍ ആണ് ഉദ്ഘാടനം ചെയ്തത്.
tRootC1469263">.jpg)


