ചേര്‍ത്തലയില്‍ മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു
Updated: May 6, 2026, 15:29 IST
നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏത് ഇനം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.
ചേർത്തല : ചേർത്തല മുൻസിഫ് മജിസ്‌ട്രേറ്റ് റോവിൻ റോഡ്രിഗ്‌സിന് പാമ്പുകടിയേറ്റു. ചൊവ്വാഴ്ച രാത്രി ചേർത്തല കോടതിക്ക് സമീപമുള്ള ഔദ്യോഗിക ക്വാർട്ടേഴ്‌സില്‍ വെച്ചാണ് സംഭവം.
പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ ചേർത്തലയിലെ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏത് ഇനം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല.
.jpg)

