മഡിവാള ബലാത്സംഗക്കേസ്: ഒന്നാം പ്രതി ഹൈനസ് അറസ്റ്റില്‍
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഹൈനസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി
ബെംഗളൂരു: മഡിവാളയില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഹൈനസിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.കേരളത്തില്‍ നിന്നാണ് കർണാടക പൊലീസ് ഇയാളെ പിടികൂടിയത്.
പ്രതിയെ നിലവില്‍ ബെംഗളൂരുവില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന സൂചനകള്‍.മേയ് 12-നാണ് മഡിവാളയിലെ താമസസ്ഥലത്ത് വെച്ച് ഇരുപതുകാരിയായ മലയാളി പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്. മേയ് 12-നാണ് മഡിവാളയിലെ താമസസ്ഥലത്ത് വെച്ച് ഇരുപതുകാരിയായ മലയാളി പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഹൈനസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമാവുക.
തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടിയും സുഹൃത്തുക്കളും പരാതിയുമായി മഡിവാള പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയോട് പൊലീസ് അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതായും, ഇതിനിടെ പ്രതി പെണ്‍കുട്ടിയെ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതായും വിവരങ്ങളുണ്ട്
.jpg)

