കുംഭമേള വൈറല്‍ താരത്തെ തിരഞ്ഞ് മധ്യപ്രദേശ് പൊലീസ്
കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു
കുംഭമേള വൈറല്‍ താരത്തിന്റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായി വിവരം. ഇന്നലെ പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു. കുട്ടിയെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭര്‍ത്താവിനെതിരെ മധ്യപ്രദേശില്‍ ചുമത്തിയിട്ടുള്ളത്. അതിനാല്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ മധ്യപ്രദേശ് പൊലീസിന് കഴിയും.
അതേസമയം, ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്താല്‍ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഈ വിഷയത്തില്‍ ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണര്‍ പ്രതികരിച്ചിരുന്നില്ല
.jpg)

