കൈത്താങ്ങായി എം.എ യൂസഫലി ! എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകൾക്ക് രണ്ട് കോടി ധനസഹായം പ്രഖ്യാപിച്ചു
മൂന്ന് കുട്ടികളുടെയും ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വലിയ സാമ്പത്തിക ലക്ഷ്യത്തിലേക്ക് സഹായം തേടുന്ന ചികിത്സാ സഹായക്കമ്മിറ്റിക്ക് യൂസഫലിയുടെ പ്രഖ്യാപനം വലിയ ആശ്വാസമായിരിക്കുകയാണ്.
കോഴിക്കോട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കല്ലുരുട്ടി പൂവത്തിരിച്ചാൽ സ്വദേശികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്‌നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നിവരുടെ ചികിത്സയ്ക്കാണ് യൂസഫലി കൈത്താങ്ങാകുന്നത്. സഹായം നവംബർ 28 ശനിയാഴ്ച രാവിലെ കുട്ടികളുടെ വീട്ടിൽവെച്ച് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ് അറിയിച്ചു.
മൂന്ന് കുട്ടികളുടെയും ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വലിയ സാമ്പത്തിക ലക്ഷ്യത്തിലേക്ക് സഹായം തേടുന്ന ചികിത്സാ സഹായക്കമ്മിറ്റിക്ക് യൂസഫലിയുടെ പ്രഖ്യാപനം വലിയ ആശ്വാസമായിരിക്കുകയാണ്. ഒരു കുട്ടിയുടെ ചികിത്സയ്ക്ക് 16.5 കോടി രൂപയോളം ചെലവുവരുമെന്നാണ് കണക്ക്. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും സഹായക്കമ്മിറ്റിയും.
രണ്ടുവയസ്സിനുള്ളിൽ ജീൻ തെറാപ്പി നൽകാൻ കഴിഞ്ഞാൽ കുട്ടികൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. സമയപരിധിക്കുള്ളിൽ ചികിത്സ ലഭ്യമാക്കാൻ വലിയ തുക ആവശ്യമായ സാഹചര്യത്തിൽ ലഭിക്കുന്ന ഓരോ സഹായവും കുടുംബത്തിന് നിർണായകമാണ്. മൂന്ന് കുരുന്നുകളുടെയും ചികിത്സയ്ക്കായി നാടിന്റെ സഹായം തേടുകയാണ് കുടുംബം.
.jpg)

