ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം എ യൂസഫലി 1 കോടി വാഗ്ദാനം ചെയ്തു ; മേയര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധി താത്ക്കാലികം മാത്രമാണെന്ന് വ്യവസായി എം.എ യൂസഫലി

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കോടി രൂപ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വാഗ്ദാനം ചെയ്തതായി കൊച്ചി മേയര്‍ എം അനില്‍കുമാര്‍. നഗരസഭ ഏറ്റെടുക്കുന്ന ജനപങ്കാളിത്തത്തോടെ കൊച്ചിയെ ശുചീകരിക്കുക എന്ന കാമ്പയിനിലേക്കാണ് എം എ യൂസഫലി ഒരു കോടി വാഗ്ദാനം ചെയ്തതെന്ന് മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു.

ക്ലീന്‍ ഗ്രീന്‍ കൊച്ചി പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് യൂസഫലിയുടെ പിന്തുണയെന്നും സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കുമെന്നും മേയര്‍ അറിയിച്ചു

മേയര്‍ എം അനില്‍കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ആദരണീയനായ ശ്രീ.എം എ യൂസഫലി വിദേശത്തുനിന്നും എന്നെ വിളിച്ചിരുന്നു. കൊച്ചി നഗരത്തില്‍ ബ്രഹ്മപുരം തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിപൂര്‍ണ്ണമായ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. ജനപങ്കാളിത്തത്തോടെ നഗരസഭ ഏറ്റെടുക്കാന്‍ പോകുന്ന കൊച്ചിയെ ശുചീകരിക്കാനുള്ള ക്യാമ്പയിനില്‍ 1 കോടി രൂപ അദ്ദേഹം വാഗ്ദാനം ചെയ്തു. വൈകിട്ട് തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ എനിയ്ക്ക് ചെക്ക് കൈമാറുകയും ചെയ്തു. ശ്രീ .യൂസഫലിക്ക് നഗരത്തിന്റെ നന്ദി അറിയിക്കുന്നു. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ ക്ലീന്‍ ഗ്രീന്‍ കൊച്ചി (HEAL പദ്ധതി )പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കും എന്നതിന്റെ ഉറപ്പാണ് ശ്രീ. യൂസഫലിയുടെ പിന്തുണ. സംഭാവനയായി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുന്നു എന്നത് സുതാര്യമായി ജനങ്ങളെ അറിയിക്കും എന്ന് കൂടി ഉറപ്പു നല്‍കുന്നു. നമുക്കൊന്നിച്ച് കൊച്ചിയുടെ മുഖം കൂടുതല്‍ സുന്ദരമാക്കാം.

Share this story