കേരളത്തിലെ ആശമാരെ അപമാനിക്കുന്ന തരത്തിലാണ് സർക്കാറിൻറെ ഓണറേറിയം വർധന ; സംസ്ഥാന സർക്കാരല്ല ഓണറേറിയം വർധിപ്പിക്കേണ്ടതെന്ന വാദം പൊളിഞ്ഞെന്ന് എം.എ. ബിന്ദു

കേരളത്തിലെ ആശമാരെ അപമാനിക്കുന്ന തരത്തിലാണ് സർക്കാറിൻറെ ഓണറേറിയം വർധന ; സംസ്ഥാന സർക്കാരല്ല ഓണറേറിയം വർധിപ്പിക്കേണ്ടതെന്ന വാദം പൊളിഞ്ഞെന്ന് എം.എ. ബിന്ദു
The government's honorarium increase is an insult to the aspirations of Kerala, the Chief Minister agreed that the state should increase the honorarium; the argument that the state government should not increase the honorarium has been refuted, says M.A. Bindu
The government's honorarium increase is an insult to the aspirations of Kerala, the Chief Minister agreed that the state should increase the honorarium; the argument that the state government should not increase the honorarium has been refuted, says M.A. Bindu

തിരുവനന്തപുരം: ആശപ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനത്തോട് പ്രതികരിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു. കേരളത്തിലെ മുഴുവൻ ആശമാരെയും അപമാനിക്കുന്ന തരത്തിലാണ് സർക്കാറിൻറെ ഓണറേറിയം വർധനവെന്ന് ബിന്ദു പറഞ്ഞു.

tRootC1469263">

മിനിമം വേതനമാണ് ആശമാർ ആവശ്യപ്പെട്ടത്. പ്രതിദിനം 33 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇത്രയും നാൾ സമരം ചെയ്തവരോട് കാണിക്കേണ്ട രീതിയല്ലിത്. ഓണറേറിയം തരേണ്ടത് ആരാണെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ബോധ്യപ്പെട്ടത് സമരത്തിൻറെ വിജയമാണ്. എളമരം കരീം അടക്കം സി.ഐ.ടി.യു നേതാക്കൾക്ക് ഇക്കാര്യം ബോധ്യപ്പെടുത്തി കൊടുക്കാൻ സാധിച്ചു.

ഓണറേറിയം വർധിപ്പിക്കാൻ സി.ഐ.ടി.യു ആവശ്യപ്പെടില്ലെന്ന് പറഞ്ഞത് എളമരം കരീം ആണ്. ഓണറേറിയം വർധനയിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെും ഫ്ലക്സ് വെക്കണമെന്ന സന്ദേശമാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. സംസ്ഥാന സർക്കാരല്ല ഓണറേറിയം വർധിപ്പിക്കേണ്ടതെന്ന വാദം പൊളിഞ്ഞു. ആശമാരുടെ സമരത്തെ അപമാനിച്ചവരും സംസ്ഥാന സർക്കാരും മുട്ടുമടക്കിയിരിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.

സമരം അവസാനിപ്പിക്കില്ലെന്ന് സമര നേതാവ് മിനി വ്യക്തനമാക്കി. അതിൻറെ രൂപം എന്താണെന്നത് സംഭവിച്ച് അടുത്ത ദിവസം ചർച്ച ചെയ്യും. ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാറല്ല, കേന്ദ്ര സർക്കാരാണ് എന്നതായിരുന്നു സർക്കാറിൻറെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാറാണ് ഓണറേറിയം വർധിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഇന്ന് അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഇതിനോടകം തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന ആളുകൾക്കുള്ള മറുപടി കൂടിയാണിതെന്നും മിനി പറഞ്ഞു.

അതേസമയം, ആശമാരുടെ സെക്രട്ടറിയേറ്റിന് മുമ്പിലെ രാപകൽ സമരം 264-ാം ദിവസത്തിലേക്ക് കടന്നു. വേതനത്തിൽ വരുത്തിയ നേരിയ വർധന സ്വഗതാർഹമാണെങ്കിലും ​തൃപ്തികരമല്ലെന്ന്​ ആശ പ്രവർത്തകർ പ്രതികരിച്ചു. ആവശ്യപ്പെട്ടത് 21000 രൂപയാണ്. മന്ത്രിസഭ തീരുമാനത്തോടെ ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു. സമരത്തിന്റെ തുടർന്നുള്ള രീതി വ്യാഴാഴ്ച ​​പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു.

വേതന വർധനവിനായി സെക്രട്ടേറിയറ്റിന്​ മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന്​ പുറമേ വിവിധ പ്രക്ഷോഭ രീതികൾ ആശമാർ സ്വീകരിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ഏറ്റവുമൊടുവിൽ ക്ലിഫ്​ ഹൗസിലേക്ക് മാർച്ചും നടത്തിയിരുന്നു. വേതന വർധനവ്​ കേന്ദ്ര സർക്കാറിൻറെ ഉത്തരവദിത്തമാണെന്ന്​ ആവർത്തിച്ചിരുന്ന സർക്കാർ, സമരം കടുത്തപ്പോഴും ഓണറേറിയത്തിൽ നേരിയ വർധനപോലും ​​പ്രഖ്യാപിക്കാൻ മടിച്ചെന്നും ആശമാർ വ്യക്തമാക്കി.

ആശമാരുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. 26,125 പേർക്ക് ഇതിൻറെ പ്രയോജനം ലഭിക്കും. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് സർക്കാർ അധിക ചെലവ്​ പ്രതീക്ഷിക്കുന്നത്​. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ്​ ആസന്നമായ​തോടെ വിവിധ മേഖലകളിലെ ആനുകൂല്യങ്ങൾ വർധിപ്പിച്ചതിനൊപ്പം ആശമാരുടെ വേതനവും 1000 രൂപ വർധിപ്പിച്ച്​​ തീരുമാനമെടുക്കുകയായിരുന്നു.

Tags