ഇന്‍ഡ്യ സഖ്യ യോഗത്തില്‍ എം എ ബേബി പങ്കെടുക്കില്ല

MA Baby says Pinarayi Vijayan or CPM cannot be intimidated by such raids

കോണ്‍ഗ്രസിനെതിരായ അതൃപ്തി യോഗത്തില്‍ സിപിഐഎം അറിയിക്കും

ഇന്‍ഡ്യ സഖ്യ യോഗത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പങ്കെടുക്കില്ല. പ്രതിഷേധ സൂചകമായി വിട്ടുനില്‍ക്കാനാണ് തീരുമാനം. അതേസമയം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസിനെതിരായ അതൃപ്തി യോഗത്തില്‍ സിപിഐഎം അറിയിക്കും. യോഗത്തില്‍ അതൃപ്തി അറിയിക്കാനാണ് സിപിഐയുടെയും തീരുമാനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാകും യോഗത്തില്‍ പങ്കെടുക്കുക. പ്രതിഷേധം അറിയിക്കുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്.

ബിജെപിക്കെതിരായ പോരാട്ടമായിരുന്നു ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍ സംസ്ഥാനത്ത് പരസ്പരം മത്സരിക്കുമ്പോഴുള്ള പരസ്പര ബഹുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കേരളത്തില്‍ ഉണ്ടായില്ലെന്നും എം എ ബേബി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പോലും സിപിഐഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപിച്ചു. പാര്‍ട്ടികളോട് കാണിക്കേണ്ട മര്യാദയും അന്തസ്സുമുണ്ട്. ഇതെല്ലാം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആര്‍എസ്എസിനെതിരെ വിശാലമായ ബ്ലോക്കുണ്ടാകണമെന്ന നിലപാട് തന്നെയാണ് സിപിഐഎമ്മിനെന്നും എം എ ബേബി പറഞ്ഞു. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം.

Tags