പിണറായി വിജയനെയോ സിപിഎമ്മിനെയോ ഇത്തരം റെയ്ഡുകൾ കാട്ടി ഭയപ്പെടുത്താനാകില്ലെന്ന് എം എ ബേബി

MA Baby says Pinarayi Vijayan or CPM cannot be intimidated by such raids

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും സി.പി.എം. മുൻ പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ പിണറായിലെ വീട്ടിലും തിരുവനന്തപുരത്തെ വീട്ടിലും  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപ്രതീക്ഷിത റെയ്ഡ് നടത്തുന്നതിനെതീരെ  സിപിഎമ്മിന്റെ  വ്യാപക പ്രതിഷേധം. റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി.പിണറായി വിജയനെയോ സിപിഎമ്മിനെയോ ഇത്തരം റെയ്ഡുകൾ കാട്ടി ഭയപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടുള്ള ഈ വേട്ടയാടലിന് പിന്നിൽ യു.ഡി.എഫിന് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.

റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ നൂറുകണക്കിന് സിപിഎം നേതാക്കളും പ്രവർത്തകരും പിണറായിലെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി ഒഴുകിയെത്തി. കേന്ദ്ര സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിരെയും വലിയ രീതിയിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് പൊലീസുമായി വലിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ പിടിച്ചുമാറ്റിയത്. നിലവിൽ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

 
 

Tags