പോറ്റിയേ കേറ്റിയേ പാട്ട് കോണ്‍ഗ്രസ് മറന്നോ?, ധൈര്യമുണ്ടെങ്കില്‍ വീണ്ടും ആ വിഷയം ചര്‍ച്ച ചെയ്യണം, വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്

Has Congress forgotten the song 'Potiye Ketiye'? If you have the courage, you should discuss the issue again, challenges Minister M B Rajesh

ധൈര്യമുണ്ടെങ്കില്‍ വീണ്ടും ആ വിഷയം ചര്‍ച്ച ചെയ്യണമെന്നും എം ബി രാജേഷ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ആരോപണം  വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കയറിയത് 2004-ലാണ്. കെ സി വേണുഗോപാലായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി. ധൈര്യമുണ്ടെങ്കില്‍ വീണ്ടും ആ വിഷയം ചര്‍ച്ച ചെയ്യണമെന്നും എം ബി രാജേഷ് പറഞ്ഞു. ആരോപണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാട്ട്  പോകുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

tRootC1469263">

'ശബരിമലയിലെ വിഷയം ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തുന്നില്ലല്ലോ?. അവര്‍ എന്തുകൊണ്ടാണ് അതില്‍ നിന്ന് പിന്നാക്കം പോയതെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. പോറ്റിയേ കേറ്റിയേ എന്നായിരുന്നു അവരുടെ പാട്ട്. ഇപ്പോള്‍ അവര്‍ അത് പാടുന്നില്ല. പോറ്റി ശബരിമലയില്‍ കയറിയത് 2004ലാണ്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കെ സി വേണുഗോപാല്‍ ആണ്', എം ബി രാജേഷ് പറഞ്ഞു.

Tags