ഉച്ചഭക്ഷണത്തിന് പിരിവ് ; ഉത്തരവ് പിന്‍വലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

google news
lunch-school

സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളില്‍ നിന്ന് പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. നിര്‍ദ്ദേശത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സംഘടനകളും വ്യക്തമാക്കി. ഇതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.


ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് പ്രധാന അധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 20ന് ഹൈക്കോടതി പരിഗണിക്കാനിരിക്കവേയാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചതോടെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചത്.
 

Tags