എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് ; സർട്ടിഫിക്കറ്റും ഇനി നേരിട്ട് നൽകില്ല

lss uss reult

കോഴിക്കോട്: എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് ഫലം വന്നാലും ഇനി സർട്ടിഫിക്കറ്റും നേരിട്ട് നൽകില്ല. പ്രഥമാധ്യാപകർ വെബ്‌സൈറ്റിൽനിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത്‌ സീലുവെച്ച് കൊടുക്കണം.

പൊതുവിദ്യാഭ്യാസവകുപ്പ് പരീക്ഷാഭവനിൽനിന്ന് സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖേന സ്കൂളുകൾക്ക് വിതരണംചെയ്യുന്നതായിരുന്നു ഇതുവരെയുള്ള രീതി. സർക്കാർനിർദേശപ്രകാരമാണ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി സ്കൂളുകൾക്ക് ലഭ്യമാക്കുന്നത്. വെബ്‌സൈറ്റിലെ എച്ച്.എം. പോർട്ടൽ മുഖേന ലോഗിൻ ചെയ്ത് പ്രിന്റെടുത്തശേഷം ഒപ്പ്, സ്കൂൾ സീൽ എന്നിവ രേഖപ്പെടുത്തി നൽകണം. സ്കൂളുകളിൽനിന്ന് പ്രിന്റെടുക്കാനാവില്ല.

tRootC1469263">

 100 ജി.എസ്.എം. കനത്തിൽ കൂടുതലുള്ള വെള്ള എ ഫോർ പേപ്പറിലാണ് പ്രിന്റെടുക്കേണ്ടത്. ഇതിനായി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. ഒരു വിദ്യാർഥിയുടെ സർട്ടിഫിക്കറ്റ് ഒരുതവണമാത്രമേ പ്രിന്റെടുക്കാൻ പാടുള്ളൂ. സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്തണമെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പരീക്ഷാഭവനിലേക്ക് അപേക്ഷിക്കണം.

ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെയുള്ള ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് എടുക്കണം. എന്നാൽ, സൈറ്റിൽ ഇത് കിട്ടുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്. പുറമേനിന്ന് പ്രിന്റ് ചെയ്ത് നൽകാനുള്ള തുക സർക്കാർ നൽകുമെന്ന് പറഞ്ഞിട്ടില്ലെന്നും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നുമാണ് ഒരുവിഭാഗം അധ്യാപകർ പറയുന്നത്. സർട്ടിഫിക്കറ്റ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഓൺലൈനായി ലഭ്യമാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

ഓരോ വർഷം ആയിരക്കണക്കിന് കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. ഇപ്പോഴും സ്കോളർഷിപ്പ് തുക കൊടുക്കാൻ ബാക്കിയുണ്ട്. ചിലർക്ക് 2021 മുതലുള്ള സ്കോളർഷിപ്പ് തുക കൃത്യമായി കിട്ടിയിട്ടില്ല.എന്നാൽ, മറ്റു ചിലർക്ക് തുക കിട്ടി. ഹൈസ്കൂൾ ക്ലാസിലെത്തിയിട്ടും സ്കോളർഷിപ്പ് കിട്ടാത്ത സ്ഥിതിയുണ്ട്.

Tags