എൽപിഎസ്ടി സമരം: വളർമതിയുടെ ആരോഗ്യനില ഗുരുതരം
വളർമതി നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സയിൽ കാര്യമില്ലെന്ന് ജനറൽ ആശുപത്രി ആർഎംഒ വ്യക്തമാക്കി.
തിരുവനന്തപുരം: എൽപിഎസ്ടി സമരസമിതി നേതാവ് എസ് വളർമതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും, സോഡിയത്തിന്റെയും അളവ് കുറവെന്ന് ഡോക്ടേഴ്സ്. ആശുപത്രിയിലും വളർമതി നിരാഹാരം തുടരുന്നു.
വളർമതി നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സയിൽ കാര്യമില്ലെന്ന് ജനറൽ ആശുപത്രി ആർഎംഒ വ്യക്തമാക്കി.എൽപിഎസ്ടി റാങ്ക് ഹോൾഡർ ജയകൃഷ്ണന്റെയും സിജെപിയുടെയും നിരാഹാം മൂന്നാം ദിവസത്തേയ്ക്ക് കടന്നു.വളർമതിയുടെ നിരാഹാരം ഇന്ന് ഇരുപതാം ദിവസത്തിലാണ്.ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നിരാഹാര സമരത്തിൽ നിന്ന് പിന്മാറാൻ എസ് വളർമതി തയ്യാറായിട്ടില്ല. എന്നാൽ വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ.
അതിനിടെ, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിന് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയിരുന്നുവെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടുകയായിരുന്നു.
.jpg)

