എല്‍പിജി വില വര്‍ധന ; ഹോട്ടല്‍ഭക്ഷണങ്ങളുടെ വില കൂട്ടി

food

ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്.

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടല്‍ഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നല്‍കണം. 

കാറ്ററിങ്, ഹോസ്റ്റല്‍ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഇതോടെ സാധാരണക്കാരുടെ ബജറ്റ് താളം തെറ്റി
അതിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയിലും അന്‍പത് രൂപ വരെ വര്‍ധന ഉണ്ടായേക്കും.

Tags