ന്യൂനമർദ്ദം ശക്തം ; കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Heavy rain in the state today; warning changed
Heavy rain in the state today; warning changed

തിരുവനന്തപുരം: കേരളത്തിൽ തുലാ വർഷം ശക്തി പ്രാപിക്കുന്നു. തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂന മർദ്ദത്തെ തുടർന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിൽ ഇടത്തരം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പുണ്ട്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻകേരളം, ലക്ഷദ്വീപ് വരെ ഒന്നരകിലോ മീറ്റർ മുകളിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നതാണ് ശക്തമായ മഴക്ക് കാരണം

tRootC1469263">

35 മുതൽ 45 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags