ശാസ്താംകോട്ട തടാകത്തിൽ കമിതാക്കൾ മരിച്ച നിലയിൽ
Updated: Sep 7, 2026, 09:43 IST
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും ശാസ്താംകോട്ട തടാകക്കരയിൽ എത്തിയത്.
കൊല്ലം: കുടുംബാംഗങ്ങളുടെ എതിർപ്പ് വകവെക്കാതെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച യുവതീയുവാക്കളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്.
ഇരുവരും തടാകത്തിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും ശാസ്താംകോട്ട തടാകക്കരയിൽ എത്തിയത്. തുടർന്ന് തടാകത്തിൽ ചാടിയ ഇരുവരുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയാണ് കണ്ടെടുത്തത്.
.jpg)

