പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെ കാണണം ; പിണറായി വിജയൻ

What action was taken on Adani's letter? Opposition leader Pinarayi Vijayan writes to the Chief Minister regarding Vizhinjam share transfer

 ചണ്ഡീഗഡ്: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങളെ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടെന്ന ആരോപണത്തിലാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബിജെപി എം പി അശോക് കുമാർ മിത്തലും മാനേജ്‌മെന്റും പ്രതിഷേധത്തെ പൊലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുതിർന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പെൺകുട്ടിക്കെതിരെ നടന്ന അതിക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ മാനേജ്‌മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണമെന്നും പിണറായി കുറിച്ചു. സംഘർഷത്തെ തുടർന്ന് കാമ്പസിൽ 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ, അവിടെയുള്ള 1500ലധികം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യമായി പിണറായി വിജയൻ ഉയർത്തിക്കാട്ടിയത്. 

ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി എത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാൻ തയ്യാറാകണം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

അതേസമയം, പഞ്ചാബ് ലൗലി സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളിയെ വിട്ടയച്ചു. ഇന്നലെ കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയെയാണ് വിട്ടയച്ചത്.

Tags