ബസ് ഡ്രൈവറായിരിക്കേ പ്രണയം, വിവാഹ ശേഷം ഭാര്യയെ സംശയം ; ഇരുവരും തമ്മില്‍ വഴക്ക് പതിവ് ; ചൈന്താമരയെ കുറിച്ച് സമീപവാസികള്‍ പറയുന്നു


ഭാര്യ തൊഴിലുറപ്പ് ജോലിക്കുള്‍പ്പെടെ പോകുന്നത് മുടക്കിയിരുന്നു.
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കടുത്ത അന്ധവിശ്വാസിയെന്ന് നാട്ടുകാര്‍. ചെന്താമര നെല്ലിയാമ്പതി-പൊള്ളാച്ചി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു ഇയാള്‍. ഇക്കാലത്താണ് നെല്ലിച്ചോടുള്ള യുവതിയുമായി പ്രണയത്തിലായത്.തുടര്‍ന്ന് വിവാഹം കഴിച്ചു. എന്നാല്‍ വിവാഹശേഷം ഇയാള്‍ക്ക് ഭാര്യയെ സംശയമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഭാര്യ തൊഴിലുറപ്പ് ജോലിക്കുള്‍പ്പെടെ പോകുന്നത് മുടക്കിയിരുന്നു. ഇതേച്ചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും സമീപവാസികള്‍ പറയുന്നു.
ചെന്താമര മിക്കസമയവും വീടിന്റെ വാതില്‍ പൂട്ടി അകത്തിരിക്കുക പതിവായിരുന്നു. ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയപ്പോഴും മിക്കവരോടും ഇനിയും രണ്ടുപേരെ കൊല്ലാനുണ്ടെന്ന് പറയാറുണ്ടായിരുന്നുവെന്നും ഇതിനായി തയാറാക്കിയ സെറ്റപ്പാണെന്ന് പറഞ്ഞ് വെട്ടുകത്തി കാണിച്ചുകൊടുക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന് രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു.

വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു.
Tags

'ശശി തരൂര്‍ വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ല', ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ല; പിന്തുണച്ച് കെ സുധാകരന്
കോഴിക്കോട്: ലേഖന വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കുകയായിരുന്നു. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ആ പ്രസ

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും മിന്നൽ ഓപ്പറേഷനുമായി എൻഎസ്ജി കമാൻഡോകൾ
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും എൻഎസ്ജി കമാൻഡോകളുടെ മിന്നൽ ഓപ്പറേഷൻ. ‘സ്ഫോടക വസ്തുക്കളുമായി’ എത്തിയ തീവ്രവാദികളെ പിടികൂടാൻ അർധരാത്രി മുതൽ പുലർച്ചെ നാലുവ