രുചികരമായ പനീർ ബട്ടർ മസാല തയ്യാറാക്കാം

paneer roast
paneer roast
ചേരുവകൾ
    കശുവണ്ടി
    പനീർ
    കസ്കസ്
    എണ്ണ
    വെണ്ണ
    പനീർ
    സവാള
    കാപ്സിക്കം
    ഉപ്പ്
    വഴനയില
    ഇഞ്ചി വെളുത്തുള്ളി അരച്ചത്
    പച്ചമുളക് 
    മല്ലിപ്പൊടി
    മുളകുപൊടി
    ഗരംമസാല
    കസൂരിമേത്തി
    മല്ലിയില
തയ്യാറാക്കുന്ന വിധം
    കാൽ കപ്പ് കശുവണ്ടി വെള്ളത്തിൽ കുതിർത്തു വച്ചതിനൊപ്പം പനീർ, അൽപ്പം കസ്കസ് ചേർത്ത് അരച്ച് മാറ്റി വയ്ക്കുക.
    ഒരു പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ ഒഴിച്ചു ചൂടാക്കി ചെറിയ കഷ്ണം വെണ്ണ ചേർത്ത് അലിയിച്ചെടുക്കുക.
    അതിലേക്ക് പനീർ കഷ്ണങ്ങൾ ചേർത്ത് വറുക്കുക.
    ഒരു സവാള ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് വഴറ്റുക.
    കാപ്സിക്കം കഷ്ണങ്ങളാക്കിയതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്നും മാറ്റാം.
    മറ്റൊരു പാത്രം അടുപ്പിൽ വച്ച് അൽപം എണ്ണ ഒഴിച്ചു ചൂടാക്കി വഴനയില ചേർക്കുക.
    അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത്, നാല് പച്ചമുളക് അരിഞ്ഞത്, എന്നിവ ചേർത്തിളക്കുക.
    അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരംമസാലയും
    ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേയ്ക്ക് അരച്ചെടുത്ത കശുവണ്ടിയും, വഴറ്റിയെടുത്ത പച്ചക്കറികളും ചേർത്തിളക്കി തിളപ്പിക്കുക.
    മുകളിലായി അൽപം മല്ലിയിലയും കസൂരിമേത്തിയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ ചപ്പാത്തിക്കോ, പൊറോട്ടക്കൊപ്പമോ കഴിക്കാം

Tags