പ്രണയ ബന്ധം അവസാനിച്ചു, വാങ്ങി നല്‍കിയ ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തി കാമുകിയും സംഘവും

police8

കഴിഞ്ഞ ദിവസമാണ് 21 വയസുകാരനായ ഭൂമിയാങ്കുളം സ്വദേശി ജിന്‍സ് ഷാജിക്ക് കുത്തേറ്റത്.

കാമുകി വാങ്ങിനല്‍കിയ ബൈക്ക് തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. യുവതി ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. പ്രണയ ബന്ധം അവസാനിച്ചതിന് പിന്നാലെയായിരുന്നു കാമുകി ബൈക്ക് യുവാവിനോട് തിരികെ ചോദിച്ചത്. എന്നാല്‍ ബൈക്ക് വിട്ടുനല്‍കാന്‍ യുവാവ് തയ്യാറായിരുന്നില്ല. ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാര്‍ (24) മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത് വി ജെ (25)തലശ്ശേരി സ്വദേശി യദുകൃഷ്ണന്‍ (24)പാലക്കാട് കുഴല്‍മന്ദം സ്വദേശി അനു സി എം ( 22 ) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് 21 വയസുകാരനായ ഭൂമിയാങ്കുളം സ്വദേശി ജിന്‍സ് ഷാജിക്ക് കുത്തേറ്റത്. കുത്തിയ ശേഷം നാലുപേരും കാറില്‍ കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീസിന്റെ നേതൃത്വത്തില്‍ എറണാകുളത്തുനിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുത്തേറ്റ യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുന്നവരാണ് പിടിയിലായത്.

അനുവാണ് ജിന്‍സിന് ബൈക്ക് വാങ്ങിനല്‍കിയത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ ജിന്‍സിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ തെറ്റി. പിന്നാലെ ജിന്‍സിനോട് ബൈക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജിന്‍സ് ബൈക്ക് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ബൈക്കോ അല്ലെങ്കില്‍ 60,000 രൂപയോ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയും കൂട്ടുകാരും ഇടുക്കിയിലെത്തിയത്. ജിന്‍സിനെയും സംസാരിക്കാനായി ചെറുതോണിയിലേക്ക് വിളിച്ചുവരുത്തി. ഇതിനിടെ വാക്കുതര്‍ക്കം ഉണ്ടാക്കുകയും ജിന്‍സിനെ മറ്റ് നാലുപേരും കുത്തുകയുമായിരുന്നു.

ഇടതുതോളിനാണ് ജിന്‍സിന് കുത്തേറ്റത്. അറസ്റ്റിലായവരും ജീന്‍സും ഒരുമിച്ച് താമസിക്കുന്നവരും ഒരു സ്പായില്‍ ജോലി ചെയ്യുന്നവരുമാണ്. അറസ്റ്റിലായവരില്‍ പലരും വിവിധ കേസുകളില്‍ പ്രതികളാണ്. പരിക്കേറ്റ ജിന്‍സിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

Tags