‘കേരളത്തിൽ ധാരാളം താമരകൾ വിരിയും, നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും ’: പി കെ കൃഷ്‌ണദാസ്
കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. .ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻഡിഎ ലേബലിൽ വിജയിക്കും. നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും. കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.
ഭരണത്തിൽ ബിജെപി നിർണായക ശക്തിയാകും. എൻ.ഡി.എ മുഖ്യധാരയിൽ പ്രവേശിക്കും. നിരവധി മണ്ഡലങ്ങളിൽ ജയിക്കും. കാട്ടാക്കടയിലും താമര വിരിയുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
.jpg)

