'1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം തന്റെ 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും, രണ്ടാം സമ്മാനം ഥാർ' ; കണ്ണൂരിൽ ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി നടത്തിയ മുൻ പ്രവാസി അറസ്റ്റിൽ

'Rs 1500 coupon, first prize his 3300 square feet house and 26 cents land, second prize Thar' ; Former expatriate arrested in Kannur who ran lottery to get money for his wife's treatment
'Rs 1500 coupon, first prize his 3300 square feet house and 26 cents land, second prize Thar' ; Former expatriate arrested in Kannur who ran lottery to get money for his wife's treatment

26 സെന്റിൽ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാർ, മൂന്നാം സമ്മാനമായി കാർ, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന ദിനം കൂപ്പൺ വിൽപന തീരാത്തതിനാൽ 80 ശതമാനം വിൽപന പൂർത്തീകരിച്ചുകഴിഞ്ഞാൽ ഉടൻ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

'1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം തന്റെ 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും, രണ്ടാം സമ്മാനം ഥാർ' ; കണ്ണൂരിൽ ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി നടത്തിയ മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂർ: ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ജപ്തി നടപടികളിൽ നിന്നും രക്ഷനേടാനും 1500 രൂപയുടെ നറുക്കെടുപ്പ് കൂപ്പണുമായി രംഗത്തെത്തിയ മുൻ പ്രവാസിയെ അറസ്റ്റ് ചെയ്തു. 1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത കേളകം പഞ്ചായത്ത് അടക്കാടത്തോട് കാട്ടുപാലം ബെന്നി തോമസാണ് പിടിയിലായത്.

tRootC1469263">

ലോട്ടറി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചത്. ഇന്ന് രാവിലെ പൊലീസെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയും വിൽക്കാൻ ബാക്കിയുള്ള കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു.

എന്നാൽ, 2025 മാർച്ചിൽ കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ പൊലീസ് അന്വേഷണം നടത്തിയിരുന്നെന്നും തടസ്സമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുന്നോട്ടുപോയതെന്നും ബെന്നി പറയുന്നു. ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

26 സെന്റിൽ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാർ, മൂന്നാം സമ്മാനമായി കാർ, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്ന ദിനം കൂപ്പൺ വിൽപന തീരാത്തതിനാൽ 80 ശതമാനം വിൽപന പൂർത്തീകരിച്ചുകഴിഞ്ഞാൽ ഉടൻ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയാണ് അറസ്റ്റ്.

സൗദി റിയാദിൽ 35 വർഷം ജോലി ചെയ്ത് സമ്പാദിച്ച പണം കൊണ്ടാണ് ബെന്നി വീടും സ്ഥലവും വാങ്ങിയത്. 2016ൽ റിയാദിൽ സ്വന്തമായി സ്‌പെയർപാർട്‌സ് കട തുടങ്ങി. ഒപ്പം നാട്ടിൽ കുറച്ചു കൃഷിയും ആരംഭിച്ചു. ഇതിനെല്ലാമായി 55 ലക്ഷം രൂപ വായ്പയെടുത്തു.

എന്നാൽ കോവിഡ് ലോക്ഡൗൺ വന്നതോടെ വായ്പ തിരിച്ചടവു മുടങ്ങി. ലോക്ഡൗൺ മാറിയപ്പോൾ സൗദിയിലെ സ്‌പോൺസർ മരിച്ചു. പകരം മകൻ സ്‌പോൺസറായി വന്നു. ഒരുവിധം കാര്യങ്ങൾ നേരെയായി വരുന്നതിനിടെ സ്‌പോൺസറെ കാണാതെയായി. ഇയാളെ കണ്ടെത്താനും വിസ പുതുക്കാനും സാധിക്കാതെ വന്നതോടെ കട പൂട്ടി. ഇതിനിടയിലാണു ഭാര്യക്ക് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സക്കായി കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നു. കടം 85 ലക്ഷത്തിലധികമായി. ഭാര്യയുടെ ചികിത്സക്കായി 21 ദിവസം കൂടുമ്പോൾ 2.75 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതോടെയാണ് പണംകണ്ടെത്താൻ പുതിയ മാർഗവുമായി രംഗത്തുവന്നത്.

Tags