പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു; വീട്ടിലുണ്ടായിരുന്നയാൾക്ക് പരുക്ക്

accident
accident

എറണാകുളം : വടക്കൻ പറവൂരിൽ വീടിനു മുകളിൽ  ലോറി മറിഞ്ഞ്  ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം. കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരൻ്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന സുകുമാരൻ്റെ മകൻ സുനിയെ പരുക്കിനെ തുടർന്ന് കൊടുങ്ങല്ലൂർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

tRootC1469263">


ലോറി പാലം കയറുന്നതിനിടയിൽ പാലത്തിന് താഴെയായുള്ള വീടിന് മുകളിലേക്ക് മറിയുകയായിരിരുന്നു. വീട് ഭാഗികമായി തകർന്നു. സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ഡ്രൈവറെ വടക്കേകര പൊലീസ് കസ്റ്റഡിയിൽ എടുത്തു.


 

Tags