താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം

gfgdgg

കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു . ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.കർണാടകയിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപെട്ടത് .

ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ മൂലം വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ക്രെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്. ചെറിയ തോതിൽ ചുരത്തിൽ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.

Share this story