കോഴിക്കോട് ലോ​റി​യി​ൽ ക​ട​ത്തി​യ 42 കി​ലോ ക​ഞ്ചാ​വുമായി ഡ്രൈ​വ​ര്‍ പിടിയിൽ

google news
arrest

കോഴിക്കോട് :  ലോ​റി​യി​ൽ ക​ട​ത്തി​യ 42 കി​ലോ ക​ഞ്ചാ​വുമായി ഒരാൾ എ​ക്സൈ​സ് പി​ടി​യിൽ. ലോ​റി ഡ്രൈ​വ​ര്‍ നൊ​ച്ചാ​ട് ക​ല്‍പ​ത്തൂ​ര്‍ കൂ​രാ​ന്‍ ത​റ​മ്മ​ല്‍ രാ​ജേ​ഷി​നെയാണ് അ​റ​സ്റ്റ് ​ചെ​യ്തത്.ക​ഴി​ഞ്ഞ​ദി​വ​സം പ​ക​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ല​ഹ​രി പി​ടി​ച്ച​ത്. മ​ലാ​പ്പ​റ​മ്പ് ജ​ങ്ഷ​നി​ല്‍ നി​ന്നാ​ണ് ര​ണ്ട് കി​ലോ വീ​ത​മു​ള്ള പാ​ക്ക​റ്റു​ക​ളാ​യി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റും ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. വ​ലി​യ ടാ​ർ​പോ​ളി​ന്‍ ഷീ​റ്റി​നു​ള്ളി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച​ത്.

എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എ​ന്‍. റി​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫീസ​ര്‍മാ​രാ​യ യു.​പി. മ​നോ​ജ് കു​മാ​ര്‍, പി.​കെ. അ​നി​ല്‍കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ എ​ൻ.​എ​സ്. സ​ന്ദീ​പ്, പി.​പി. ജി​ത്തു, പി. ​വി​പി​ന്‍, മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ റ​ഊ​ഫ്, സാ​വി​ഷ്, പി.​കെ. ജി​ഷ്ണു, പ്ര​ബീ​ഷ് എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ​യും പി​ടി​ച്ച ക​ഞ്ചാ​വും ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Tags