ലോറി ബൈക്കിലിടിച്ച് അപകടം; പിതാവ് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്
Updated: Feb 25, 2026, 14:41 IST
പൈനുംമൂട് ജംഗ്ഷനിലുള്ള ട്യൂഷൻ സെന്ററില്‍ നിന്നും മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു സന്തോഷ്.
മാവേലിക്കര: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു. മകള്‍ക്ക് ഗുരുതര പരിക്ക്. വെട്ടിയാർ പുത്തൻവീട്ടില്‍ തെക്കേതില്‍ സന്തോഷ് കുമാർ (52) ആണ് മരിച്ചത്.പ്ലസ്ടു വിദ്യാർഥിനിയായ മകള്‍ക്ക് ഗുരുതര പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര റോഡില്‍ കൊച്ചാലുംമൂട് ജംഗ്ഷനില്‍ ആയിരുന്നു അപകടം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
tRootC1469263">പൈനുംമൂട് ജംഗ്ഷനിലുള്ള ട്യൂഷൻ സെന്ററില്‍ നിന്നും മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു സന്തോഷ്. ഗുരുതര പരിക്കേറ്റ സന്തോഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
.jpg)


