ആലപ്പുഴ ബൈപ്പാസിൽ മിനി ലോറിക്ക് തീപിടിച്ചു; ക്യാബിൻ പൂർണ്ണമായി കത്തിനശിച്ചു

The young man's head caught fire while repairing a car in Malappuram

 ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ഒക്‌ടോബർ 6 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. കളർകോട് കപ്പക്കട ഭാഗത്തുള്ള വർക്‌ഷോപ്പിൽ നിന്നും കൊമ്മാടി ഭാഗത്തെ വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്.

വാഹനത്തിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഉടൻതന്നെ പുറത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഇടപെട്ടാണ് തീ പൂർണ്ണമായും അണച്ചത്. വാഹത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്‌സ് അധികൃതരുടെ പ്രാഥമിക നിഗമനം.

Tags